പാലക്കാട് വൻ സ്പിരിറ്റ് വേട്ട

പാലക്കാട് വൻ സ്പിരിറ്റ് വേട്ട
പാലക്കാട് വൻ സ്പിരിറ്റ് വേട്ട

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ചിറ്റൂരിൽ നടന്ന പരിശോധനയിൽ 670 ലിറ്റർ സ്പിരിറ്റ്‌ എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കുന്നം പിടാരി ഡാമിന് സമീപം 35 ലിറ്റർ കൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിലായി ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്പിരിറ്റ് ഉണ്ടായിരുന്നത്. പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Top