പാലക്കാട് നായ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് നായ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് : പാലക്കാട് കടയ്ക്കുമുന്നില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. മണ്ണാര്‍ക്കാട് സ്വദേശിയായ വര്‍ക്ഷോപ്പ് ഉടമയായ ബഷീര്‍ കടയ്ക്ക് മുന്നില്‍ കെട്ടിയിട്ട നായക്കുട്ടിയാണ് വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ മോഷണം പോയത്. കടയില്‍ നല്ല തിരക്കായതിനാല്‍ നായക്കുട്ടി നഷ്ടപ്പെട്ട വിവരം ബഷീര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഓട്ടോറിക്ഷയില്‍ എത്തിയ ഒരാള്‍ കടയ്ക്ക് പുറത്തുനില്‍ക്കുകയായിരുന്ന നായക്കുട്ടിയെ പിന്‍സീറ്റിലേക്ക് എടുത്ത് വെച്ച് കൊണ്ടു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top