ആവേശം വാനോളം ഉയര്‍ത്തി കൊട്ടിക്കലാശം അവസാനിച്ചു; പാലക്കാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്.

ആവേശം വാനോളം ഉയര്‍ത്തി കൊട്ടിക്കലാശം അവസാനിച്ചു; പാലക്കാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്
ആവേശം വാനോളം ഉയര്‍ത്തി കൊട്ടിക്കലാശം അവസാനിച്ചു; പാലക്കാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട്: തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി പാലക്കാട്ടെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാടന്‍ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും രമേശ് പിഷാരടിയും അണിനിരന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിനു വേണ്ടി എംബി രാജേഷും എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് വേണ്ടി ശോഭ സുരേന്ദ്രനും കളത്തിലിറങ്ങി.

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്. പാലക്കാടന്‍ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തില്‍ കാണാന്‍ കഴിഞ്ഞത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തില്‍ വന്‍ജനാവലിയാണ് എത്തിയത്.

Top