പാലക്കാട്: പാലക്കാട് വിജയം വർഗീയ ധ്രുവീകരണത്തിന്റെ ബാക്കിയെന്ന് മന്ത്രി പി രാജീവ്. അതേസമയം ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് പറഞ്ഞ മന്ത്രി ചേലക്കര സർക്കാർ ഭരണത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ വിജയമെന്നും പറഞ്ഞു.
ബിജെപിയും ഇടതുപക്ഷവും തമ്മിലുള്ള വോട്ടിലെ അന്തരം കുറഞ്ഞു. ശാഖയ്ക്ക് ഇടം കൊടുത്ത ആളും തിരികൊളുത്തിയ ആളും കാവൽ നിന്നയാളും യുഡിഎഫിൽ ഉണ്ട്. യുഡിഎഫിൽ ഇനി ഇരട്ട അംഗത്വം വേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ദഹാനുവിൽ ചെങ്കൊടി പാറി; വിനോദ് നിക്കോളയ്‌ക്ക് മിന്നും വിജയം
മുനമ്പം വിഷയത്തിലും മന്ത്രി പ്രതികരിച്ചു. സമരക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി വരികയാണ്. പെട്ടെന്ന് ഉണ്ടായ വികാരത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ സമരക്കാർ എതിർത്തത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും, പെട്ടെന്നുള്ള ഉറപ്പുകൾ കൊടുത്ത് സമരക്കാരെ വഴിയാധാരമാക്കില്ലെന്നും പറഞ്ഞ മന്ത്രി മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത കൊടുക്കുന്നുവെന്ന വിമർശനവും ഉന്നയിച്ചു.