പാലക്കാട് വെസ്റ്റ് നൈല്‍ പനി; 67കാരന്‍ മരിച്ചു

പാലക്കാട് വെസ്റ്റ് നൈല്‍ പനി; 67കാരന്‍ മരിച്ചു
പാലക്കാട് വെസ്റ്റ് നൈല്‍ പനി; 67കാരന്‍ മരിച്ചു

പാലക്കാട്: പാലക്കാട് വെസ്റ്റ് നൈല്‍ പനി മരണം. 67കാരന്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ചു മരിച്ചു. കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തു ന്നത്. രോഗപ്പകര്‍ച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Top