ഗാസസിറ്റി: ഇസ്രായേലിന്റെ യുദ്ധവെറിയിൽ ഗാസയിലെ 6,30,000 വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ സ്‌കൂളുകളിലടക്കം ക്ലാസ് ആരംഭിച്ചെങ്കിലും ഇസ്രയേൽ ബോംബാക്രമണം തുടരുന്നതിനാൽ ഗാസയിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞില്ലെന്ന് അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
307 പബ്ലിക് സ്കൂൾ കെട്ടിടങ്ങളിൽ 90 ശതമാനവും ഇസ്രയേൽ തകർത്തുവെന്ന് പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. ഗാസയിലെ 85 ശതമാനം സ്‌കൂളുകളും ഇസ്രയേൽ നശിപ്പിക്കുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്. അവശേഷിക്കുന്ന സ്കൂളുകൾ പലതും അഭയാർത്ഥി ക്യാമ്പുകളായി ഉപയോഗിക്കുകയാണ്.
Also Read: ഒറ്റയടിക്ക് 10,400 യുക്രെയിൻ സൈനികരെ കൊന്ന് റഷ്യ, അമേരിക്കൻ ആയുധങ്ങൾക്കും രക്ഷിക്കാനായില്ല
സ്കൂളുകൾക്ക് നേരെ ബോംബാക്രമണ ഭീഷണി നിലനിൽക്കുന്നതിനൊപ്പം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. 10,000 ലധികം വിദ്യാർത്ഥികൾ ഉൾപ്പെടെ 25,000 ലധികം കുട്ടികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. ഗുരുതരമായി പരിക്കേറ്റവർ ഇതിന്റെ ഇരട്ടിവരും.
ആയിരക്കണക്കിന് വിദ്യാർഥികൾ അനാഥരുമാണ്. 39,000 വിദ്യാർത്ഥികൾക്ക് ഹൈസ്‌കൂൾ പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല. ഇസ്രയേൽ വംശഹത്യമൂലം തുടർച്ചയായി രണ്ടാം വർഷവും പലസ്തീൻ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്ന് പലസ്‍തീൻ അധികൃതർ പറഞ്ഞു.
Also Read: നെതന്യാഹുവിനെതിരെയുള്ള പ്രക്ഷോഭം എട്ടാം ദിനത്തിലേക്ക്
അതേസമയം, ഗാസയിലെ സ്കൂളുകൾ തകർത്തതിൽ ആഘോഷിക്കുന്ന ഇസ്രയേലി സൈന്യത്തിന്റെ ചിത്രങ്ങൾ വൈറലായി. ഇതിനെതിരെ പലസ്തീൻ മന്ത്രാലയം രംഗത്തെത്തി. ‘ഗാസയിലെ വിദ്യാർത്ഥികളെ പരിഹസിക്കുന്ന നിലപാടാണ് ഇസ്രയേൽ സേനയുടേത്. ഗാസ മുനമ്പിൽ ഇസ്രയേലിന്റെ യുദ്ധവെറിയിൽ തകരാതെ അവശേഷിച്ച സ്കൂളിലൊന്നിൽ ഇസ്രയേൽ സൈനികരിരുന്ന് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.