CMDRF

വരുമാനം കോടികൾ കടന്ന്;പാലിയേക്കര ടോള്‍ പ്ലാസ

വരുമാനം കോടികൾ കടന്ന്;പാലിയേക്കര ടോള്‍ പ്ലാസ
വരുമാനം കോടികൾ കടന്ന്;പാലിയേക്കര ടോള്‍ പ്ലാസ

തൃശ്ശൂര്‍: കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രാകാരം വരുമാനം 1,447 കോടി കടന്ന് പാലിയേക്കര ടോള്‍ പ്ലാസ. 2012 ഡിസംബര്‍ ഒന്‍പതിനാണ് ടോള്‍പിരിവ് തുടങ്ങിയത്. മണ്ണുത്തി മുതല്‍ അങ്കമാലി വഴി എടപ്പള്ളി വരെ നാലുവരിപ്പാത നിര്‍മിക്കാന്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-കെ എം സി. കമ്പനികള്‍ 721 കോടിയാണു മുടക്കിയത്.

നിര്‍മാണത്തിലെ അഴിമതി കണ്ടെത്തി 2023 ഒക്ടോബറില്‍ ടോള്‍ പ്ലാസയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് കള്ളപ്പണനിരോധന നിയമപ്രകാരം 125.21 കോടിയുടെ വസ്തുവകകള്‍ മരവിപ്പിച്ചു. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയതിലും ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചതിലും നടന്ന ക്രമക്കേടുകളിലൂടെ റോഡ് നിര്‍മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. മണ്ണുത്തി-എടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ 2023 ഏപ്രില്‍ 13-ന് ദേശീയപാതാ അതോറിറ്റി നോട്ടീസ് നല്‍കിയെങ്കിലും ഇതിനെതിരേ കമ്പനികള്‍ അപ്പീല്‍ നേടുകയായിരുന്നു.

Top