CMDRF

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഉത്സവ ശിവേലിയ്ക്ക് ശേഷമാണ് പള്ളിവേട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമിയെയും മൂര്‍ത്തിയെയും എഴുന്നള്ളിക്കും. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ട പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുന്നത്.

തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തില്‍ പദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങള്‍ മുളപ്പിച്ചത് ചുറ്റും വച്ച് മുളയിടല്‍ പൂജ നടത്തും. നാളെ നടക്കുന്ന ആറാട്ടോട് കൂടിയാണ് ഈ വര്‍ഷത്തെ പൈങ്കുനി ഉത്സവം സമാപിക്കുന്നത്. ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളില്‍ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും തിരുവമ്പാടി കൃഷ്ണനെയും എഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രക്ക് തുടക്കമാവും.കരിക്കില്‍ അമ്പെയ്താണ് വേട്ട നടത്തുക. ഇതിന് ശേഷം വടക്കേ നടവഴി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കും.

Top