മനസിലൊട്ടി ‘പല്ലൊട്ടി’; നൊസ്റ്റു ഉണർത്തി ഈ സിനിമ

ഇനിയും പ്രതീക്ഷയ്ക്ക് ഏറെ വക നല്‍കുന്ന ഒരു സംവിധായകനാണ് ജിതിന്‍ രാജ് എന്ന് പല്ലൊട്ടിയിലൂടെ അടിവരയിടുന്നുണ്ട്

മനസിലൊട്ടി ‘പല്ലൊട്ടി’; നൊസ്റ്റു ഉണർത്തി ഈ സിനിമ
മനസിലൊട്ടി ‘പല്ലൊട്ടി’; നൊസ്റ്റു ഉണർത്തി ഈ സിനിമ

ഗൃഹാതുരതയുടെ ഒരു വർണ്ണക്കാഴ്ച്ച സമ്മാനിക്കുന്നുണ്ട് ‘പല്ലൊട്ടി’. ഓലയില്‍ തൂങ്ങി വട്ടം കറങ്ങിയും യൂണിഫോമിലെ ചെളിയും പോക്കറ്റിലെ മഷിക്കറയും, കല്ലുകൊണ്ട് ബദാം പൊട്ടിച്ച് കൂട്ടുകാർക്കൊപ്പം കൊതിയോടെ തിന്നതും, അങ്ങനെ മധുരിക്കുന്ന ഒരുപാട് ഓർമ്മകൾ പല്ലൊട്ടി നമ്മുക്ക് തരും. കുട്ടികളുടേയും കുട്ടിത്തം നഷ്ടപ്പെട്ടവരുടേയും കുട്ടികളാവാന്‍ കൊതിക്കുന്നവരുടേയും സിനിമയാണ് പല്ലൊട്ടി.

ജിതിൻ രാജ്, ദീപക് വാസൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. കാലഘട്ടത്തോട് നൂറ് ശതമാനം നീതി പുലർത്തി കൊണ്ട് തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. കഥയിലെവിടെയും അനാവശ്യ കൂട്ടിച്ചേർക്കലുകളോ കുത്തിത്തിരുകലുകളോ ഒന്നുമില്ല.കുളംകര എന്ന ഗ്രാമവും അവിടുത്തെ കണ്ണനും ഉണ്ണിയും മഞ്ജുളനുമൊക്കെ നമുക്ക് പരിചിതരെന്നു തോന്നിയേക്കാം. അയാല്‍വാസികളാണ് ഏഴാം ക്ലാസുകാരന്‍ ഉണ്ണിയും അഞ്ചാം ക്ലാസുകാരന്‍ കണ്ണനും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്കുള്ള യാത്രയും കറക്കവുമൊക്കെ ഇരുവരും ഒന്നിച്ചുമാണ്. ഇവരുടെ സ്കൂളിലേക്കുള്ള യാത്രകളും ജീവിതവുമാണ് പല്ലൊട്ടി പ്രേക്ഷകരോട് പറയുന്നത്.

Also Read: ‘നരിവേട്ട’; രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

വാക്കുകൾക്കപ്പുറമാണ് ഈ രണ്ട് കുട്ടിത്താരങ്ങളുടെയും പെർഫോമൻസ്. ഷാരോൺ ശ്രീനിവാസന്റെ ഛായാ​ഗ്രഹണമാണ് എടുത്തു പറയേണ്ട ഒന്ന്. ഓരോ ഫ്രെയിമും അതിമനോഹരമായിരുന്നു. ബബിൾ​ഗമ്മിനൊപ്പം കിട്ടുന്ന സച്ചിന്റെ സ്റ്റിക്കർ മുതൽ അണ്ടർടേക്കറും ഭൂതവും വരെ പ്രേക്ഷകന്റെ മനസിൽ സിനിമ കഴിഞ്ഞാലും തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഷാരോണിന്റെ ഛായാ​ഗ്രഹണം തന്നെയാണ്. ടൈറ്റില്‍ മ്യൂസിക്ക് മുതല്‍ അവസാനരംഗം വരെ സംഗീതം കൊണ്ട് വിസ്മയിപ്പിച്ചു കളഞ്ഞു സംഗീത സംവിധായകൻ മണികണ്ഠന്‍ അയ്യപ്പ.

സാജിദ് യഹിയയും ലിജോ ജോസ് പെല്ലിശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പല്ലൊട്ടി കുട്ടികളുടെ മാത്രം സിനിമയാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം.

Top