CMDRF

‘പാലും പഴവും’ ഓഡിയോ ലോഞ്ച് നടന്നു; ചിത്രം ഓഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും

‘പാലും പഴവും’ ഓഡിയോ ലോഞ്ച് നടന്നു; ചിത്രം ഓഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും
‘പാലും പഴവും’ ഓഡിയോ ലോഞ്ച് നടന്നു; ചിത്രം ഓഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും

കൊച്ചി: മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന വേഷത്തില്‍ എത്തുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു. പ്രശസ്ത സംവിധായകന്‍ ജോഷിയാണ് ഓഗസ്റ്റ് 23ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് സംവിധായകരായ സിബി മലയില്‍, രഞ്ജിത്ത്, ശ്യാമപ്രസാദ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി പനോരമ മ്യൂസിക്കിന്റെ സിഇഓ രാജേഷ് മേനോന് നല്‍കി പ്രകാശനം ചെയ്തു. പനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ പാട്ടുകളുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയത് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ആണ്. ചിത്രത്തിന്റെ സംവിധായകന്‍ വി. കെ പ്രകാശ് , പ്രൊഡ്യൂസര്‍ വിനോദ് ഉണ്ണിത്താന്‍, നായിക മീരാജാസ്മിന്‍ നായകന്‍ അശ്വിന്‍ ജോസ്, മണിയന്‍പിള്ള രാജു,അശോകന്‍, രചന നാരായണന്‍കുട്ടി, നിഷാ സാരംഗ് തുടങ്ങിയവര്‍ സംസാരിച്ചു.

സിയാദ് കോക്കര്‍, എം.പത്മകുമാര്‍, ടിനി ടോം, മുരളി മേനോന്‍,മൃദുല്‍ നായര്‍,ഷഹദ്, നഹാസ് ഹിദായത്ത്, അഭിലാഷ് പിള്ള,വിനയ് ഗോവിന്ദ്, വിഷ്ണു ശശിശങ്കര്‍, അഭിജിത്ത് ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. നടന്‍ അശോകന്‍ പാടിയ ചിത്രത്തിലെ തന്നെ ഒരു പാട്ടിന്റെ അവതരണവും ഉണ്ടായിരുന്നു.’പാലും പഴവും ‘പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറാണ്. ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍, ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ടു ക്രിയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്‍. ഛായാഗ്രഹണം രാഹുല്‍ ദീപ്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ് , ജസ്റ്റിന്‍ – ഉദയ്. വരികള്‍ സുഹൈല്‍ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചന്‍.

പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, സൗണ്ട് ഡിസൈനര്‍ & മിക്‌സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു മോഹന്‍. മേക്കപ്പ് ജിത്ത് പയ്യന്നൂര്‍. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആശിഷ് രജനി ഉണ്ണികൃഷ്ണന്‍. അസോസിയേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍, അമല്‍രാജ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശീതള്‍ സിംഗ്. ലൈന്‍ പ്രൊഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാബു മുരുഗന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് അജി മസ്‌കറ്റ്. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 23ന് വേള്‍ഡ് വൈഡ് റിലീസിനെത്തും.

Top