ഡൽഹി: ഉയർന്ന നിരക്കിൽ നികുതി കണക്കാക്കുന്നത് ഒഴിവാക്കാൻ മേയ് 31നകം പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. നിശ്ചിത തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി നൽകേണ്ടി വരും.
ഉയർന്ന ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് (എസ്.എഫ്.ടി) മേയ് 31നകം ഫയൽ ചെയ്യാൻ ബാങ്കുകൾ, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവരോടും ആവശ്യപ്പെട്ടു.
നിശ്ചിത തീയതിക്കകം എസ്.എഫ്.ടി ഫയൽ ചെയ്തില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.