പണ്ട് പനനൊങ്ക് വെറുതേ ആണ് പലരും കഴിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ഇന്ന് പനനൊങ്ക് കൊണ്ട് തയ്യാറാക്കുന്ന ഷേയ്ക്ക് മില്‍ക് ഷേയ്ക്ക് അങ്ങിനെ നിരവധി വിഭവങ്ങള്‍ ലഭ്യമാണ്. എങ്ങിനെ തയ്യാറാക്കിയാലും നാവിന് രുചി നല്‍കുന്ന വിഭവമാണ് പനനൊങ്ക്. ചിലര്‍ പനനൊങ്കിന്റെ മുകളില്‍ കാണപ്പെടുന്ന വെള്ള തൊലി നീക്കം ചെയ്ത് കഴിക്കാറുണ്ട്. എന്നാല്‍, ഇത്തരി കയ്പ്പ് കലര്‍ന്ന ഈ തൊലിയോട് കൂടി കഴിച്ചാല്‍ കാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് എന്നാണ് പറയുന്നത്. ഇത് മാത്രമല്ല, ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. നമ്മള്‍ കഴിക്കുന്ന കരിക്കിനെക്കാള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള പനനൊങ്ക് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍സ് ആതുപോലെ, മിനറല്‍സ് എന്നിവയെല്ലാം നല്ലപോലെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
അതിനാല്‍, നമ്മള്‍ പനനൊങ്ക് കഴിക്കുമ്പോള്‍ അത് നമ്മളുടെ ശരീരത്തെ നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ പ്രാപ്തമാക്കുക കൂടിയാണ് ചെയ്യുന്നത്. കഴിക്കുമ്പോള്‍ ഇളം പനനൊങ്ക് നോക്കി അതിന്റെ പുറത്തെ വെള്ള തൊലി കളയാതെ പരമാവധി കഴിക്കാന്‍ നോക്കിയാല്‍ അത്രയ്ക്കും നല്ലതാണ്. നല്ല ചൂടുള്ള സമയത്ത് പുറത്തേയ്ക്ക് ഇറങ്ങിയാല്‍ പെട്ടെന്ന് തന്നെ ശരീരം വിയര്‍ക്കാനും അതുപോലെ, വെള്ളം ദാഹിക്കാനും സാധ്യത കൂടുതലാണ്. എന്നാല്‍, പനനൊങ്ക് കഴിക്കുന്നത് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, ശരീരത്തെ നല്ലപോലെ തണുപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീരം തണുക്കുമ്പോള്‍ ശരീരത്തില്‍ നിന്നും ഇല്ലാതാകുന്ന വെള്ളത്തിന്റെ അളവും കുറയുന്നു. അതിനാല്‍ തന്നെ ശരീരം നല്ലപോലെ ഹൈഡ്രേറ്റഡാക്കി നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. പലര്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. നമ്മള്‍കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയില്‍ വയറ്റിലേയ്ക്ക് എത്തിയില്ലെങ്കില്‍ അത് ദഹനക്കേടിലേയ്ക്ക് നയിക്കാറുണ്ട്. ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തേയും ബാധിക്കുന്നു. നമ്മള്‍ക്ക് വേണ്ട പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക്കിട്ടാതിരിക്കുന്നു.
അതുപോലെ, വയര്‍ ചീര്‍ത്ത് വരുന്ന പ്രശ്നങ്ങളിലേയ്ക്കും ഗ്യാസ് നിറയുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരം അവസ്ഥകള്‍ വയറ്റില്‍ നിന്നും പോകുന്നത് തടയുന്നു. ഇത്തരത്തില്‍ വയറ്റില്‍ നിന്നും കൃത്യമായി പോയില്ലെങ്കില്‍ അത് മലബന്ധത്തിലേയ്ക്കും പിന്നീട് മൂലക്കുരു പോലെയുള്ള അസുഖത്തിലേയ്ക്കും നയിക്കുന്നു. എന്നാല്‍, ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നല്ലപോലെ ദഹനം നടക്കുന്നതിനും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പനനൊങ്ക് നല്ലതാണ്. പലര്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ തനിക്ക് ഉള്ളതിനേക്കാള്‍ പ്രായം തോന്നിപ്പിക്കാറുണ്ട്. എന്നാല്‍, ചിലര്‍ക്കാണെങ്കില്‍ എത്ര പ്രായമായാലും അധികം പ്രായം തോന്നാത്ത അവസ്ഥയും കാണാം. നമ്മളുടെ മുഖത്ത് പ്രായം അധികം തോന്നിപ്പിക്കാനുള്ള ശേഷി പനനൊങ്ക് കഴിക്കുന്നതിലൂടെ ലഭിക്കുന്നു എന്നാണ് പറയുന്നത്. പനനൊങ്കില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ആന്റിഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുകയും അതുപോലെ, ആന്റി- ഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടിയായി നിലനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവും വരകളും വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.