CMDRF

ബൈക്ക് അപകടത്തില്‍ പഞ്ചവാദ്യ കലാകാരന്‍ മരിച്ചു

ബൈക്ക് അപകടത്തില്‍ പഞ്ചവാദ്യ കലാകാരന്‍ മരിച്ചു
ബൈക്ക് അപകടത്തില്‍ പഞ്ചവാദ്യ കലാകാരന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് ബൈക്ക് അപകടത്തില്‍ പഞ്ചവാദ്യ കലാകാരന്‍ മരിച്ചു. അഞ്ചല്‍ അലയമന്‍ ബിജു ഭവനില്‍ ബിജുകുമാര്‍ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ കടയ്ക്കലില്‍ വെച്ചായിരുന്നു അപകടം. കടയ്ക്കല്‍ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്നത് ബിജുവായിരുന്നു. ക്ഷേത്രത്തിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. കടയ്ക്കല്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top