അന്ന് പിൻ​ഗേറ്റിലൂടെ വന്നു, ഇന്ന് സ്വീകരിക്കാൻ ജനറൽ മാനേജർ; തുറന്ന് പറഞ്ഞ് പങ്കജ് ത്രിപാഠി

എന്നെ സ്വാഗതം ചെയ്യാൻ ജനറൽ മാനേജർതന്നെ അവിടെയുണ്ടായിരുന്നു. അതെന്നെ വല്ലാതെ വികാരഭരിതനാക്കി

അന്ന് പിൻ​ഗേറ്റിലൂടെ വന്നു, ഇന്ന് സ്വീകരിക്കാൻ ജനറൽ മാനേജർ; തുറന്ന് പറഞ്ഞ് പങ്കജ് ത്രിപാഠി
അന്ന് പിൻ​ഗേറ്റിലൂടെ വന്നു, ഇന്ന് സ്വീകരിക്കാൻ ജനറൽ മാനേജർ; തുറന്ന് പറഞ്ഞ് പങ്കജ് ത്രിപാഠി

ബോളിവുഡിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുൻനിരയിലേക്കെത്തിയ നടനാണ് പങ്കജ് ത്രിപാഠി. നാടകങ്ങളിലൂടെയായിരുന്ന പങ്കജിന്റെ തുടക്കം. സ്ത്രീ 2 എന്ന ചിത്രമാണ് പങ്കജ് വേഷമിട്ട് ഒടുവിൽ പുറത്തുവന്ന ചിത്രം. ജീവിതത്തിലുണ്ടായ ഒരു അനുഭവത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് പങ്കജ് ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ.

സിനിമയിൽ വരുന്നതിന് മുമ്പ് താൻ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. അന്ന് താൻ ഹോട്ടലിലേക്ക് പ്രവേശിച്ചിരുന്നത് പിൻഗേറ്റിലൂടെയാണ്. സ്റ്റാഫുകളെല്ലാം അതുവഴിയാണ് പോയിരുന്നത്. എന്നാൽ ഇന്ന് തനിക്ക് പ്രധാന ഗേറ്റിൽ നിന്ന് അകത്തേക്ക് പ്രവേശനം അനുവദിച്ചു.

Also Read: പൊലീസ് വേഷത്തിൽ അർജ്ജുൻ അശോകൻ; ‘ആനന്ദ് ശ്രീബാല’ നവംബർ 15ന് തിയറ്ററുകളിൽ

എന്നെ സ്വാഗതം ചെയ്യാൻ ജനറൽ മാനേജർതന്നെ അവിടെയുണ്ടായിരുന്നു. അതെന്നെ വല്ലാതെ വികാരഭരിതനാക്കി. ഓർമ്മകളെല്ലാം പെട്ടെന്ന് തിരികെവരുന്നു. ആത്മാർഥതയോടെയും കഠിനാധ്വാനത്തിലൂടെയും നമുക്ക് എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ കഴിയും. ഓർമകളെല്ലാം തന്നെ വല്ലാതെ വികാരഭരിതനാക്കി.

ഹോട്ടലിലെ ജോലിക്ക് ശേഷമാണ് നാടക അഭിനയത്തിന് പോയിരുന്നത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് അഞ്ച് മണിക്കൂർ ഉറങ്ങിയ ശേഷം ഉച്ചക്ക് രണ്ട് മുതൽ ഏഴ് മണിവരെ നാടകത്തിന് പോകുമായിരുന്നു. വീണ്ടും രാവിലെ 11 മുതൽ രാത്രി വരെ ഹോട്ടൽ ജോലി ചെയ്യുകയും ചെയ്തു. രണ്ടുവർഷം ഇങ്ങനെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top