CMDRF

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ്; എന്‍.ഐ.എ. അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ. അന്വേഷിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസിലുള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ കേന്ദ്ര ഏജന്‍സി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂയെന്നും അദ്ദേഹം പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്‌ഫോടനക്കേസുകള്‍ സ്വഭാവികമായും തീവ്രവാദസ്വഭാവമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന എന്‍.ഐ.എ.പോലുള്ള ഏജന്‍സികളാണ് ഏറ്റെടുക്കേണ്ടത്. പാനൂരിലെ ബോംബ് സ്‌ഫോടനവും കൊലപാതകവും പോലീസ് അന്വേഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ആലപ്പുഴ കരിയിലക്കുളങ്ങരയിലെ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്‍ സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ സി.പി.എം.ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങള്‍ സംസ്ഥാനത്ത് തടസ്സമില്ലാതെ തുടരുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

Top