CMDRF

ഗാര്‍ഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗാര്‍ഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ഗാര്‍ഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.

രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, പന്തീരാങ്കാവ് ഗാർഹിക പീഡനം കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

കേസിൽ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിയെ തിരികെയെത്തിക്കാനുളള ശ്രമം തുടരുകയാണ്.

Top