CMDRF

പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു

പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു
പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു

പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു. റോഡുകൾ തകർന്നുകിടക്കുന്നത് കാരണം രക്ഷാപ്രവർത്തനം ദുഷ്‍കരമാകുന്നതാണ് മരണസംഖ്യ കൂടാനുള്ള മറ്റൊരു കാരണമായി അധികൃതർ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച പുലർച്ച മൂന്നിന് തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിലുണ്ടായ അപകടത്തിൽ ആദ്യദിവസം 100 മരണമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ പിന്നീട് ഓരോ ദിവസവും കുതിച്ചുയരുന്നതാണ് കണ്ടത്. മലവാരത്തെ ഗ്രാമത്തിൽ കല്ലും മണ്ണും മരങ്ങളും ഉൾപ്പെടെ കുത്തിയൊലിച്ച് വന്നപ്പോൾ ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 2000ത്തിലേറെ ജീവനാണ് പൊലിഞ്ഞത്.

ഞായറാഴ്ച ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്ക് പ്രകാരം മരണം 670 ആയിരുന്നു. റോഡുകൾ തകർന്നുകിടക്കുന്നത് കാരണം രക്ഷാപ്രവർത്തനം ദുഷ്‍കരമാണ്. കൂടുതൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. പാപ്വന്യൂഗിനി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ടുണ്ട്.

Top