ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 26-ാമത് ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു

ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 26-ാമത് ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 26-ാമത് ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു

ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 26-ാമത് ഡയറക്ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു . ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്.

തമിഴ്നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം. മൂന്ന് പതിറ്റാണ്ടിനിടെ ദില്ലിയിൽ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ ഡി ഡി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ് ആൻഡ് കോസ്റ്റൽ സെക്യൂരിറ്റി), പ്രിൻസിപ്പൽ ഡയറക്ടർ (ഓപ്പറേഷൻസ്), ചെന്നൈയിലെ കോസ്റ്റ് ഗാർഡ് റീജിയണൽ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസർ (ഓപ്പറേഷൻസ്) തുടങ്ങിയ പദവികളിലിരുന്നു. കോസ്റ്റ് ഗാർഡ് കിഴക്ക്, പടിഞ്ഞാറ് മേഖലകൾ, കോസ്റ്റ് ഗാർഡ് ഈസ്റ്റേൺ സീബോർഡ് എന്നിവയുടെ നേതൃ ചുമതലയും വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ ലഭിച്ചിട്ടുണ്ട്.

Top