CMDRF

ഉമ്രാന് നേരിടേണ്ടി വന്ന തിരിച്ചടിക്ക് കാരണം വെളിപ്പെടുത്തി പരാസ് മാംബ്രെ

ഉമ്രാന് നേരിടേണ്ടി വന്ന തിരിച്ചടിക്ക് കാരണം വെളിപ്പെടുത്തി പരാസ് മാംബ്രെ
ഉമ്രാന് നേരിടേണ്ടി വന്ന തിരിച്ചടിക്ക് കാരണം വെളിപ്പെടുത്തി പരാസ് മാംബ്രെ

ന്ത്യന്‍ ക്രിക്കറ്റില്‍ മങ്ങിത്തുടങ്ങിയ അധ്യായമാണ് ഉമ്രാന്‍ മാലിക്കിന്റേത്. ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്തിരുന്ന ഉമ്രാന് ഫോം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ ടീമിലും അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ ഉമ്രാന്റെ കരിയറില്‍ നേരിടേണ്ടി വന്ന തിരിച്ചടിക്ക് കാരണം വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുന്‍ ബൗളിങ് കോച്ച് പരാസ് മാംബ്രെ.

‘വളരെ വേഗത്തില്‍ പന്തെറിയുന്ന താരമാണ് ഉമ്രാന്‍. മിന്നും പേസില്‍ പന്തെറിയാനുള്ള കഴിവാണ് ഉമ്രാന്‍ മാലിക്കിന്റെ ശക്തി. അവന്‍ പതിവായി 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാറുണ്ട്’, പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാംബ്രെ.

‘എന്നാല്‍ ടി20യില്‍ ഈ വേഗത നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കഷ്ടപ്പെടും. അങ്ങനെ വന്നാല്‍ ക്യാപ്റ്റന് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. ബൗളിങ്ങിലെ വേഗത നിയന്ത്രിക്കണമെങ്കില്‍ രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഒരു രഞ്ജി ട്രോഫി കളിക്കാന്‍ ഞങ്ങള്‍ ഉമ്രാനെ നിര്‍ബന്ധിക്കുന്നത്. ഒരു സീസണ്‍ മുഴുവന്‍ കളിച്ചാല്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ കഴിവ് മുഴുവന്‍ പ്രകടിപ്പിക്കാന്‍ കഴിയും’, മാംബ്രെ വ്യക്തമാക്കി.

Top