CMDRF

കാെൽക്കത്ത ബലാത്സംഗം; മമതയ്ക്കെതിരേ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾ

കാെൽക്കത്ത ബലാത്സംഗം; മമതയ്ക്കെതിരേ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾ
കാെൽക്കത്ത ബലാത്സംഗം; മമതയ്ക്കെതിരേ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി ഡോക്ട്ർ കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾ രം​ഗത്ത്. കേസ് കൈകാര്യം ചെയ്ത രീതിയിൽ മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.

മെഡിക്കൽ കോളേജിലെ ചില കാര്യങ്ങളിൽ മകൾക്ക് അതൃപ്തി ഉണ്ടായിരുന്നെന്നും അവിടേക്ക് പോകാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മാതാപിതാക്കൾ മാധ്യമങ്ങളോടും അന്വേഷണ സംഘത്തോടും മുൻപ് പറഞ്ഞിരുന്നു. കേസിൽ സി.ബി.ഐ ഒരു ശ്രമമെങ്കിലും നടത്തുണ്ടെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. മകളുടെ സ്വകാര്യ ഡയറിയിൽനിന്ന് ഒരു പേജ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഡയറിയിലെ ഉള്ളടക്കം വിശദീകരിക്കാൻ തയ്യാറായില്ല. തുടക്കത്തിൽ മമത ബാനർജിയിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതില്ലെന്നും മമത ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണം തുടരുകയാണ്. സംഭവസമയത്ത് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷ് അടക്കമുള്ളവരെ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. ചോദ്യംചെയ്തു. തുടർച്ചയായ മൂന്നാംദിവസമാണ് കോളേജ് മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്നത്.

സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

Top