CMDRF

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍: ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍: ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍: ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍

പാരീസ്: ഒളിമ്പിക്‌സ് രണ്ടാം ദിനം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.

അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി. 2004-ലെ ഏതന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്‌സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. താരത്തിന്റെ പരിശീലക കൂടിയാണ് സുമ ഷിരൂര്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം.

Top