CMDRF

പാരിസ് ഒളിംപിക്‌സ്: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സമാന്ത

പാരിസ് ഒളിംപിക്‌സ്: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സമാന്ത
പാരിസ് ഒളിംപിക്‌സ്: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സമാന്ത

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സമാന്ത രുത്ത് പ്രഭു. നിങ്ങള്‍ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓര്‍ക്കണമെന്നും സമാന്ത സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കുമെന്നും നടി കുറിച്ചു.

ചില സമയങ്ങളില്‍, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികള്‍ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങള്‍ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓര്‍മ്മിക്കുക. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിലനില്‍ക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീര്‍ച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കും, സമാന്ത കുറിച്ചു.

പാരിസ് ഒളിംപിക്‌സില്‍ ഇന്ന് ഫൈനല്‍ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡല്‍ നഷ്ടമാകും.

Top