പാരീസ് ഒളിമ്പിക്സ്: 4×400 മീറ്റര്‍ റിലേയില്‍ യുഎസിന്റെ മൂന്നാം സ്വര്‍ണം

പാരീസ് ഒളിമ്പിക്സ്: 4×400 മീറ്റര്‍ റിലേയില്‍ യുഎസിന്റെ മൂന്നാം സ്വര്‍ണം
പാരീസ് ഒളിമ്പിക്സ്: 4×400 മീറ്റര്‍ റിലേയില്‍ യുഎസിന്റെ മൂന്നാം സ്വര്‍ണം

പാരീസ്: ഒളിമ്പിക്‌സിൽ സ്വർണ നേട്ടവുമായി യുഎസ്. 4×400 മീറ്റര്‍ റിലേയിലാണ് യുഎസിന്റെ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണം സ്വന്തമാക്കിയത്.
പുരുഷ റിലേയില്‍ ക്രിസ്റ്റഫര്‍ ബെയ്‌ലി, വെര്‍നോണ്‍ നോര്‍വുഡ്, ബ്രൈസ് ഡെഡ്‌മോണ്‍, റായ് ബെഞ്ചമിന്‍ എന്നിവരടങ്ങിയ ടീം ഒളിമ്പിക് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. 2:54.43 മിനിറ്റിലായിരുന്നു യുഎസ് ടീമിന്റെ ഫിനിഷ്. പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ യുഎസിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്. ഒളിമ്പിക് ചരിത്രത്തില്‍ ഈയിനത്തില്‍ യുഎസിന്റെ 19-ാം സ്വര്‍ണവും.

2:54.53 സമയത്ത് ഫിനിഷ് ചെയ്ത ബോട്ട്‌സ്വാനയ്ക്കാണ് ഈയിനത്തില്‍ വെള്ളി. 2:55.83 സമയത്ത് ഫിനിഷിങ് ലൈന്‍തൊട്ട ബ്രിട്ടന്‍ വെങ്കലവും നേടി.വനിതാ വിഭാഗത്തില്‍ യുഎസിന്റെ ഷമിയര്‍ ലിറ്റില്‍, സിഡ്‌നി ലെവ്‌റോണ്‍, ഗബ്രിയേല തോമസ്, അലക്‌സിസ് ഹോംസ് എന്നിവരടങ്ങിയ സംഘം 3:15.27 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. റിലേയില്‍ യുഎസ് വനിതാ ടീമിന്റെ തുടര്‍ച്ചയായ എട്ടാം സ്വര്‍ണ നേട്ടമാണിത്. നെതര്‍ലന്‍ഡ്‌സ് (3:19.50) വെള്ളിയും ബ്രിട്ടന്‍ (3:19.72) വെങ്കലവും നേടി.

Top