CMDRF

പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി; ത്രിവർണപതാകയേന്തി പി.ആർ ശ്രീജേഷും മനുഭാക്കറും

പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി; ത്രിവർണപതാകയേന്തി പി.ആർ ശ്രീജേഷും മനുഭാക്കറും
പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി; ത്രിവർണപതാകയേന്തി പി.ആർ ശ്രീജേഷും മനുഭാക്കറും

പാരീസ്: വിസ്മയക്കാഴ്ചകളും വിജയാഘോഷങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ രണ്ടര മണിക്കൂർ. പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി.

16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 126 മെഡലുകള്‍ നേടി യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.

സമാപനച്ചടങ്ങിനൊടുവില്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഇനി നാലുകൊല്ലത്തിനപ്പുറം 2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സിന് വേദിയാവുക.

Top