പാരിസ്: പാരിസ് ഒളിംപിക്‌സ് മിക്‌സഡ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം ക്വാര്‍ട്ടര്‍ ഫൈനലില്‍. അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യമാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഇന്തോനേഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പ്രവേശനം. 5-1 എന്ന പോയിന്റിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍ 37-36, 38-38, 38-37.
ആദ്യ സെറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ 37 പോയിന്റ് നേടിയപ്പോള്‍ ഇന്തോനേഷ്യന്‍ സം?ഘം 36 പോയിന്റ് നേടി. ഇതോടെ ആദ്യ സെറ്റും നിര്‍ണായകമായ രണ്ട് പോയിന്റും ഇന്ത്യയ്ക്ക് സ്വന്തമായി. രണ്ടാം സെറ്റില്‍ ഇന്ത്യയും ഇന്തോനേഷ്യയും 38 പോയിന്റുകള്‍ വീതം സ്വന്തമാക്കി. ഇതോടെ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇന്ത്യ 38 പോയിന്റ് നേടിയപ്പോള്‍ ഇന്തോനേഷ്യക്ക് 37 പോയിന്റേ നേടാനായുള്ളു.
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ മൂന്ന് മെഡലുകളാണ് നേടാനായത്. മൂന്ന് വെങ്കല മെഡലോടെ ഇന്ത്യ മെഡല്‍ ടേബിളില്‍ ഇപ്പോള്‍ 45-ാം സ്ഥാനത്താണ്. അമ്പെയ്ത്ത് ഉള്‍പ്പടെയുള്ള ഇനങ്ങളില്‍ നേടുന്ന വിജയം കൂടുതല്‍ മെഡലിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധക സംഘം.