CMDRF

പാരിസ് ഒളിംപിക്‌സ്; അമ്പെയ്ത്ത് വനിത വിഭാഗത്തില്‍ ഇന്ത്യയുടെ ഭജന്‍ കൗറിന് വിജയം

പാരിസ് ഒളിംപിക്‌സ്; അമ്പെയ്ത്ത് വനിത വിഭാഗത്തില്‍ ഇന്ത്യയുടെ ഭജന്‍ കൗറിന് വിജയം
പാരിസ് ഒളിംപിക്‌സ്; അമ്പെയ്ത്ത് വനിത വിഭാഗത്തില്‍ ഇന്ത്യയുടെ ഭജന്‍ കൗറിന് വിജയം

പാരിസ്: പാരിസ് ഒളിംപിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ഇന്ത്യയുടെ ഭജന്‍ കൗര്‍ റൗണ്ട് 32ലേക്ക് വിജയിച്ചപ്പോള്‍ അങ്കിത ഭഗത് പരാജയപ്പെട്ടു. ഇന്തോനേഷ്യന്‍ താരം സൈഫ കമാലിനെ 7-3 എന്ന പോയിന്റില്‍ പരാജയപ്പെടുത്തിയാണ് ഭജന്‍ കൗര്‍ അടുത്ത റൗണ്ടില്‍ കടന്നത്. എന്നാല്‍ പോളണ്ട് താരം വിയോലെറ്റ മൈസോറിനോട് 4-6 എന്ന പോയിന്റിന് പരാജയപ്പെട്ട അങ്കിത കൗര്‍ പുറത്തായി. പോളണ്ടിന്റെ വിയോലെറ്റ മൈസോര്‍ ആണ് അങ്കിതയെ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ അങ്കിത തോല്‍വിക്ക് വഴങ്ങി.

ആദ്യ സെറ്റില്‍ വിയോലെറ്റയ്ക്കായിരുന്നു വിജയം. എന്നാല്‍ തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരം തിരിച്ചുവന്നു. പക്ഷേ അവസാന രണ്ട് സെറ്റില്‍ അങ്കിതയെ പിന്നിലാക്കി വിയോലെറ്റ വിജയം സ്വന്തമാക്കി. ഇന്തോനേഷ്യന്‍ താരം സൈഫ കമാലിനെ ആദ്യ സെറ്റില്‍ സമനിലയില്‍ കുരുക്കിയാണ് ഭജന്‍ കൗര്‍ മത്സരം തുടങ്ങിയത്. രണ്ടാം സെറ്റ് സൈഫ വിജയിച്ചപ്പോള്‍ മൂന്നാം സെറ്റില്‍ ഇന്ത്യന്‍ താരം ഒപ്പത്തിനൊപ്പമെത്തി. നാലാം സെറ്റിലും ഭജന്‍ കൗറിനായിരുന്നു വിജയം. നിര്‍ണായകമായ അഞ്ചാം സെറ്റും സ്വന്തമാക്കി ഭജന്‍ വിജയം സ്വന്തമാക്കി. .

Top