CMDRF

പാരിസ് ഒളിംപിക്‌സ്: വനിത ബോക്‌സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

പാരിസ് ഒളിംപിക്‌സ്: വനിത ബോക്‌സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
പാരിസ് ഒളിംപിക്‌സ്: വനിത ബോക്‌സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

പാരിസ്: പാരിസ് ഒളിംപിക്‌സ് വനിത ബോക്‌സിംഗ് 75 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. നോര്‍വെ താരം സുന്നിവ ഹോഫ്സ്റ്റാഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 5-0 എന്ന സ്‌കോര്‍ നിലയിലായിരുന്നു ലവ്‌ലിനയുടെ വിജയം. ആദ്യ റൗണ്ടില്‍ ആക്രമണ മുന്നേറ്റത്തിനാണ് നോര്‍വേ താരം ശ്രമം നടത്തിയത്. എന്നാല്‍ പ്രത്യാക്രമണത്തിലൂടെ ലവ്‌ലിന തിരിച്ചുവന്നു. ആദ്യ റൗണ്ടില്‍ അഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി. 10-9 എന്ന പോയിന്റില്‍ 5-0 എന്ന സ്‌കോറിന് ലവ്‌ലിന ആദ്യ റൗണ്ടില്‍ മുന്നിലെത്തി.

രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരം ആക്രമണ നീക്കങ്ങളിലേക്ക് മാറി. ഇതോടെ പ്രതിരോധം മാത്രമായിരുന്നു ഹോഫ്സ്റ്റാഡിന് മുന്നിലുള്ള മാര്‍ഗം. രണ്ടാം റൗണ്ടിലും അഞ്ച് ജഡ്ജുമാരും ലവ്‌ലിനയ്ക്ക് അനുകൂലമായി മാറി. മൂന്നാം റൗണ്ടില്‍ നോര്‍വെ താരം തിരിച്ചുവന്നെങ്കിലും 3-2 എന്നായിരുന്നു സ്‌കോര്‍ നില. അന്തിമ പോയിന്റ് നിലയില്‍ ഇന്ത്യന്‍ താരം 5-0 എന്ന സ്‌കോറിന് മുന്നിലായിരുന്നു.

Top