പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ശ്രീജ അകുല രണ്ടാം റൗണ്ടിൽ. സ്വീഡൻ താരം ക്രിസ്റ്റീന കാൽബെർഗിനെ പരാജയപ്പെടുത്തിയാണ് ശ്രീജ ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ 11-4, 11-9, 11-7, 11-8.
ആദ്യ ഗെയിമിൽ സ്വീഡിഷ് താരത്തിന്റെ കാര്യമായ വെല്ലുവിളി ശ്രീജയ്ക്ക് മുന്നിൽ ഉണ്ടായില്ല. ഇതോടെ അനായാസം ഇന്ത്യൻ താരം ആദ്യ ഗെയിമിൽ വിജയിച്ചു. എന്നാൽ രണ്ടാം ഗെയിമിൽ പോരാട്ടം കടുത്തു. ഇത്തവണ വിജയത്തിനായി ശ്രീജയ്ക്ക് ശക്തമായ മത്സരം പുറത്തെടുക്കേണ്ടി വന്നു. മൂന്നാം ഗെയിമിൽ കാര്യമായ വെല്ലുവിളി ഇല്ലാതെ തന്നെ ശ്രീജ വിജയം സ്വന്തമാക്കി. നിർണായകമായ നാലാം ഗെയിമിലും സ്വീഡിഷ് താരത്തിന് കാര്യമായ മുന്നേറ്റം നടത്താൻ കഴിയാതിരുന്നതോടെ ശ്രീജ രണ്ടാം റൗണ്ടിലേക്ക് ജയിച്ചുകയറി.
പാരിസ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ രമിത ജിൻഡാൽ ഫൈനലിൽ കടന്നു. തുഴച്ചിലിൽ സ്കൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം ബൽവരാജ് പൻവാർ ക്വാർട്ടർ ഫൈനലിനും യോഗ്യത നേടി.