പാരിസ് ഒളിംപിക്സ്: എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ രമിതയ്ക്ക് മെഡലില്ല

പാരിസ് ഒളിംപിക്സ്: എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ രമിതയ്ക്ക് മെഡലില്ല
പാരിസ് ഒളിംപിക്സ്: എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ രമിതയ്ക്ക് മെഡലില്ല

പാരിസ്: ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന രമിത ജിന്‍ഡാലിന് നിരാശ. ഫൈനലില്‍ ഏഴാമതായാണ് രമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ താരം പിന്നോട്ടുപോകുകയായിരുന്നു.

2022 ലെ ഏഷ്യന്‍ ഗെയിംസില്‍ രമിത ടീം ഇനത്തില്‍ സ്വര്‍ണവും വ്യക്തിഗത ഇനത്തില്‍ വെങ്കലവും നേടിയിട്ടുണ്ട്. 10 മീ എയര്‍ റൈഫിള്‍ പുരുഷ ഫൈനലില്‍ അര്‍ജുന്‍ ബബുത ഇന്ന് ഇറങ്ങുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.30 നാണ് ഫൈനല്‍. ആര്‍ച്ചറിയില്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ് എന്നിവരുടെ മത്സരം തിങ്കളാഴ്ച വൈകിട്ട് 6.30നാണ്. ഹോക്കി പുരുഷ വിഭാഗം പൂള്‍ ബി മത്സരത്തില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ബാഡ്മിന്റനിലും ഷൂട്ടിങ്ങിലും ഇന്ത്യയ്ക്കു ഇന്ന് മത്സരങ്ങളുണ്ട്.

Top