ദുബൈ: തണ്ണിമത്തനുമായി എത്തിയ കാർഗോ വാഹനമാണ് അപ്രതീക്ഷിതമായി കടലിൽ വീണത്. അൽ ഹംറിയ ഭാഗത്ത് ചൊവ്വാഴ്ചയാണ് അപകടം നടന്നത്. അതേസമയം ഡ്രൈവർ വാഹനം പാർക്കിങ് മോഡിലേക്ക് മാറ്റാതെ ഇറങ്ങിയതു മൂലമാണ് അപകടം സംഭവിച്ചതെന്ന് ദുബൈ തുറമുഖ പൊലീസ് അധികൃതർ അറിയിച്ചു.
ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതെയാണ് ഡ്രൈവർ സുഹൃത്തുക്കളുമായി സംസാരിക്കാനായി വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതെന്ന് തുറമുഖ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുള്ള അൽ ഖുസിബ് അൽ നഖ്ബി പറഞ്ഞു. അതേസമയം നാവിക രക്ഷാ സേനയിലെ മുങ്ങൽ വിദഗ്ധർ ക്രെയിൻ ഉപയോഗിച്ച് വാഹനം കടലിൽനിന്ന് പുറത്തെടുത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Also Read : അബുദാബിയിൽ സ്പോർട്സ് കാർ മീറ്റപ്പ്
ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് അശ്രദ്ധ കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു. അടിയന്തര ഘട്ടത്തിൽ 999 എന്ന നമ്പറിലോ അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലോ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജലഗതാഗത ഉപഭോക്താക്കൾക്ക് ‘സെയിൽ സേഫ്റ്റി’ സേവനവും ഉപയോഗപ്പെടുത്താം.