ഒരു കാറെടുത്ത് നമ്മുടെ നാട്ടിലെ നഗരങ്ങളിലിറങ്ങിയാൽ ഏറ്റവും വലിയ തലവേദന വാഹനം പാർക്ക് ചെയ്യാൻ ഒരിടമില്ല എന്നതാണ്. വളരെ പരിമിതമായ എണ്ണം പേ ആന്ററ് പാർക്ക് സൗകര്യങ്ങൾ മാത്രമാണ് അതിന് ഒരു ആശ്വാസം. വാഹനമെടുക്കുന്നവർ വലിയ മാളുകളെ ആശ്രയിക്കുന്നതും ഇക്കാരണത്താൽ തന്നെ. വിദേശ രാജ്യങ്ങളിൽ പലയിടത്തും ഫലപ്രദമായി റോഡ് സൈഡ് പാർക്കിങ് സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സമാനമായൊരു രീതി കേരളത്തിലും നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതർ.
മുൻകൂട്ടി പണം അടച്ച് പാർക്കിങ് സ്ഥലം ബുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു പാർക്കിങ് ആപ്പ് നിർമിക്കുകയാണ് കെ.എം.ടി.എ. (കൊച്ചി മെട്രോമാളിൻ ട്രാൻസ്പോർട്ട് അതോറിറ്റി). എറണാകുളം ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും.
കൊച്ചി മെട്രോ, ജി.സി.ഡി.എ., കൊച്ചി കോർപ്പറേഷൻ, ജിഡ (ഗോശ്രീ ഐലൻഡ്സ് ഡിവലപ്‌മെൻ്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാർക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി. സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാം. പാർക്കിങ് ഗ്രൗണ്ടുകളിൽ സി.സി.ടി.വി.യും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും.