മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ . 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.ഫാന്റസി ത്രില്ലര്‍ ഴോണറിലാണ് മലൈക്കോട്ട വാലിബന്‍ ഒരുക്കിയിരിക്കുന്നത്. ‘നായകന്‍’, ‘ആമേന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചഎന്നാല്‍ ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തകളും പുറത്തുവരുകയാണ്.
മോഹന്‍ലാലും എല്‍ജെപിയും രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ ‘കമിങ് സൂണ്‍’ എന്ന സ്റ്റോറി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഹാന്‍ഡിലിന്റെ പേര് മലൈക്കോട്ടൈ വാലിബന്‍ 2 എന്ന് മാറ്റുകയും ചെയ്തു. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സിനിമയ്ക്ക് ഒരു പ്രത്യേക ജോണറില്‍ ഇല്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. നമ്മള്‍ ഒരു കഥയാണ് പറയുന്നത്, കഥ എവിടെ വേണമെങ്കിലും നടക്കാം. ഈ കഥയ്ക്ക് ജോണര്‍ ഇല്ല. ഒരു കെട്ടുകഥ, ഒരു അമര്‍ചിത്ര കഥ വായിക്കുന്നത് പോലെയുള്ള ഒരു കഥയാണ്. ആ കഥയ്ക്ക് ഒരു ത്രില്ലര്‍ ആണ്, ആക്ഷന്‍ ആണ് എന്ന ജോണര്‍ കൊടുക്കുകയല്ല, ഒരു കഥ പറയുക എന്നതാണ്. അതില്‍ ആവശ്യമുള്ളതെല്ലാം ഉണ്ട്” – ലിജോ പറയുന്നു.