മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണരംഗത്ത് സജീവമായി പാര്‍ട്ടികള്‍

മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് ഇനി അവശേഷിക്കുന്നത് 21 ദിവസങ്ങള്‍ മാത്രമാണ്. നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രചാരണച്ചൂടും ശക്തമാവുകയാണ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണരംഗത്ത് സജീവമായി പാര്‍ട്ടികള്‍
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണരംഗത്ത് സജീവമായി പാര്‍ട്ടികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണരംഗത്ത് സജീവമായി പാര്‍ട്ടികള്‍. പൊതുയോഗങ്ങളും റാലികളുമാണ് ആദ്യഘട്ടത്തില്‍. അതേസമയം ഇരു മുന്നണികളിലെയും വിമതഭീഷണി പരിഹരിക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് ഇനി അവശേഷിക്കുന്നത് 21 ദിവസങ്ങള്‍ മാത്രമാണ്. നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രചാരണച്ചൂടും ശക്തമാവുകയാണ്. മുതിര്‍ന്ന നേതാക്കളുടെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുമുന്നണികളിലെയും സീറ്റ് വിഭജനം പരിഹരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 31 സീറ്റുകളിലെ വിജയം ഇന്ത്യ മുന്നണിക്ക് ആവേശം പകരുന്നുണ്ട്.

Also Read :ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം! യുവ പേസര്‍ ഹര്‍ഷിത് റാണ സ്‌ക്വാഡില്‍

മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 103 സീറ്റിലും എന്‍സിപി ശരത് പവര്‍ വിഭാഗം 86 സീറ്റിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 96 സീറ്റുകളിലുമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്. അതേസമയം മഹായുതി സഖ്യത്തില്‍, ബിജെപി 148 സീറ്റുകളില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Top