CMDRF

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം; ഡെമോക്രാറ്റിക് പാർട്ടി ആവേശം വീണ്ടെടുത്തു; കമല ഹാരിസിന് സാധ്യതയേറി

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം; ഡെമോക്രാറ്റിക് പാർട്ടി ആവേശം വീണ്ടെടുത്തു; കമല ഹാരിസിന് സാധ്യതയേറി
യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം; ഡെമോക്രാറ്റിക് പാർട്ടി ആവേശം വീണ്ടെടുത്തു; കമല ഹാരിസിന് സാധ്യതയേറി

വാഷിങ്ടൻ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിന്മാറുകയും പകരം സ്ഥാനാർഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ പുത്തനുണർവെന്നു നേതാക്കൾ. യുഎസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും ഏതാനും മണിക്കൂറിനകം തന്നെ കമലയ്ക്കു (59) പിന്തുണ പ്രഖ്യാപിച്ചു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രൈമറികളും കോക്കസുകളും ജയിച്ച് ആവശ്യമായ ഡെലിഗേറ്റുകളുടെ എണ്ണം തികച്ച ബൈഡനു പകരം കമലയ്ക്കു നാമനിർദേശം ലഭിക്കണമെങ്കിൽ ഇവരിൽ 1986 പേരെങ്കിലും തുണയ്ക്കണം. നിലവിൽ 531 പേരുടെ പിന്തുണയുണ്ടെന്ന് ‘ദ് ഹിൽ’ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനു മുൻപ് ഡെലിഗേറ്റുകൾക്കിടയിൽ ഓൺലൈൻ വോട്ടെടുപ്പു നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. സ്ഥാനാർഥിയായാൽ ഹിലറി ക്ലിന്റനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാകും. ജയിച്ചാൽ, യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും. ബൈഡനു പകരം സ്ഥാനാർഥിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന ജോ മാഞ്ചിൻ, ജോഷ് ഷാപിറോ, ഗാവിൻ ന്യൂസം തുടങ്ങിയവരെല്ലാം കമലയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

Top