തിരുവനന്തപുരം: പി.പി ദിവ്യയെ തരംതാഴ്ത്തിയ നടപടി പാർട്ടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ.വിജയരാഘവൻ പറഞ്ഞു. പാർട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സിപിഎം തനിക്കെതിരെ എടുത്ത നടപടിയിൽ ദിവ്യ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നായിരുന്നു ദിവ‍്യയുടെ പ്രതികരണം. തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല. ഫോണിൽ വിളിച്ച നേതാക്കളോടാണ് ദിവ്യ അതൃപ്തി രേഖപ്പെടുത്തിയത്. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാനാവില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ദിവ്യ പറഞ്ഞു.
Also Read: ‘ദിവ്യക്ക് തെറ്റ് പറ്റി, തെറ്റ് തിരുത്തി മുന്നോട്ട് പോകും’: എം.വി ഗോവിന്ദൻ
ദിവ്യക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീൻബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.