CMDRF

മനുഷ്യ ബോംബെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകിയത് അര മണിക്കൂറിലേറെ

ഇതോടെ 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

മനുഷ്യ ബോംബെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകിയത് അര മണിക്കൂറിലേറെ
മനുഷ്യ ബോംബെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകിയത് അര മണിക്കൂറിലേറെ

കൊച്ചി: താൻ മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി. മുംബൈക്ക് വൈകിട്ട് 3.50 ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഇത്തരത്തിൽ ഒരു ഭീഷണി മുഴക്കിയത്.

തുടർന്ന് സി ഐ എസ് എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

Top