കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് ലക്ഷംവീട് സ്വദേശിയും ഹോസ്ദുര്‍ഗ് സ്‌കൂള്‍ റോഡില്‍ പുഞ്ചാവി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ.എം. അഷറഫിനെയാണ് (36) അറസ്റ്റ് ചെയ്തത്. ബസിനകത്തുണ്ടായിരുന്ന യുവാവിന്റെ ബാഗില്‍നിന്ന് 800 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി.

മേല്‍പറമ്പ് എസ്.ഐ വി.കെ. അനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കാസര്‍ഗോടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെ.എല്‍ 15 എ 177 നമ്പര്‍ ബസില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് പരുങ്ങിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉണങ്ങിയ
പൂവും തണ്ടുമടങ്ങിയ കഞ്ചാവ് ബാഗില്‍നിന്ന് ലഭിച്ചത്.

Top