കെഎസ്ആർടിസിയിൽ യാത്രക്കാരി കുഴഞ്ഞുവീണു; സിപിആർ നൽകി ഫാർമസിസ്റ്റ്, രക്ഷകരായി ബസിലെ ജീവനക്കാരും

കെഎസ്ആർടിസിയിൽ യാത്രക്കാരി കുഴഞ്ഞുവീണു; സിപിആർ നൽകി ഫാർമസിസ്റ്റ്, രക്ഷകരായി ബസിലെ ജീവനക്കാരും
കെഎസ്ആർടിസിയിൽ യാത്രക്കാരി കുഴഞ്ഞുവീണു; സിപിആർ നൽകി ഫാർമസിസ്റ്റ്, രക്ഷകരായി ബസിലെ ജീവനക്കാരും

പാലക്കാട്: കെഎസ്ആർടിസി ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയും ചെയ്ത സ്ത്രീയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ബസിലെ ജീവനക്കാർ. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്സിൽ ചിറയ്ക്കൽ പടിയിൽവെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. ബസിൽ വെച്ചു ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കെഎസ്ആർടിസി ബസിൽ തന്നെ എത്തിക്കുകയായിരുന്നു. അതേസമയം ബസിലെ യാത്രക്കാരിയായ ഫാർമിസിസ്റ്റ് സിപിആർ നൽകി സ്ത്രീയുടെ ജീവൻ പിടിച്ചുനിർത്തുകയും ചെയ്തു.

കെ എസ് ആർ ടി സി ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ ബസിലെ യാത്രക്കാരിയായ ബീന എന്ന ഫാർമസിസ്റ്റ് ഇടപെട്ടു. ഇതിനിടെ ബസ് നേരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇതിനിടയിൽ ആശുപത്രിയിലെത്തുന്നത് വരെ ബീന യാത്രക്കാരിക്ക് സിപിആർ നൽകി. ഡ്രൈർ നാരായണൻുട്ടി, കണ്ടക്ടർ ഷംസുദീൻ എന്നിവരാണ് വളരെ സമയബന്ധിതമായി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.

Top