എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു

എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു
എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു

അബുദാബി: എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം. തീപിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ കാര്‍പറ്റിന് തീ പിടിക്കുകയും ഉടന്‍ കെടുത്തുകയും ചെയ്തതായി എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രി അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടാനൊരുങ്ങിയ എയര്‍ അറേബ്യ അബുദാബി വിമാനത്തിലായിരുന്നു സംഭവം.

ആളപായമോ പരുക്കോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ നാട്ടില്‍ എത്തിച്ചു. പവര്‍ ബാങ്ക് കൈവശം വച്ചയാളെയും സഹയാത്രികയെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിരുന്നു.

Top