CMDRF

സിനിമയോടുള്ള പാഷനാണ് തന്നെ മോട്ടിവേറ്റ് ചെയ്യുന്നത് : വിക്രം

കാസി എന്ന ചിത്രത്തിന് ശേഷം മൂന്ന് മാസത്തോളം കാഴ്ചക്ക് പ്രശ്നമുണ്ടായിരുന്നു. അന്ധൻ കഥാപാത്രമായത് കൊണ്ട് കൺപോളകൾ മുകളിലേക്ക് ആക്കി ആയിരുന്നു ആ ചിത്രത്തിൽ അഭിനയിച്ചത്.

സിനിമയോടുള്ള പാഷനാണ് തന്നെ മോട്ടിവേറ്റ് ചെയ്യുന്നത് : വിക്രം
സിനിമയോടുള്ള പാഷനാണ് തന്നെ മോട്ടിവേറ്റ് ചെയ്യുന്നത് : വിക്രം

നിക്ക് ലഭിക്കുന്ന ഏത് കഥാപാത്രത്തെയും വളരെ മികച്ചതായി സ്‌ക്രീനിലെത്തിക്കുന്ന അഭിനേതാവാണ് നടൻ വിക്രം. സിനിമകൾക്കായി അദ്ദേഹം ശരീരത്തിൽ നടത്താറുള്ള ട്രാൻസ്ഫോർമേഷൻ എന്നും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. സിനിമക്കായി എടുത്തിട്ടുള്ള പ്രയത്നങ്ങളെക്കുറിച്ച് പറയുകയാണ് വിക്രം. സിനിമയോടുള്ള പാഷനാണ് തന്നെ മോട്ടിവേറ്റ് ചെയ്യുന്നതെന്നും സിനിമകളിൽ അഭിനയിക്കുമ്പോഴുമാണ് തനിക്ക് സന്തോഷം കിട്ടുന്നതെന്നും വിക്രം പറഞ്ഞു.

വിക്രമിന്റെ വാക്കുകളിലൂടെ

‘കാസി’ എന്ന ചിത്രം ചെയ്തതിന് ശേഷം രണ്ട് – മൂന്ന് മാസത്തോളം തന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായിരുന്നു. അന്ധൻ കഥാപാത്രമായത് കൊണ്ട് കൺപോളകൾ മുകളിലേക്ക് വച്ചിട്ടായിരുന്നു ആ ചിത്രത്തിൽ അഭിനയിച്ചത്. അതുകാരണം സ്‌ക്വിൻ്റ് ഐസ് എന്ന കണ്ടീഷൻ തനിക്ക് പിടിപെടാനും സാധ്യത ഏറെയായിരുന്നെന്നും വിക്രം പറഞ്ഞു.

Chiyaan Vikram

‘എന്റെ പേർസണാലിറ്റിയിൽ നിന്ന് ഏറെ വ്യത്യാസമുള്ള ഒരു കഥാപാത്രം ചെയ്യുമ്പോൾ ഞാൻ വളരെ എക്സ്സൈറ്റഡ് ആകാറുണ്ട്. ഷങ്കർ ചിത്രം ‘ഐ’ക്കായി ശരീരഭാരം 86 കിലോയിൽ നിന്ന് 52 കിലോയാക്കി കുറച്ചു. എനിക്ക് 50 കിലോയിലേക്ക് കുറക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഏതെങ്കിലും തരത്തിൽ ആന്തരിക അവയവങ്ങൾക്ക് പ്രശ്നമുണ്ടായാൽ പിന്നെ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്നും പറഞ്ഞ് ഡോക്ടർ തടഞ്ഞു. അങ്ങനെയാണ് അത് അവസാനിപ്പിച്ചത്. ആ കഥാപാത്രത്തിലേക്ക് എത്താനായി ഞാൻവളരെ എക്സ്സൈറ്റഡ് ആയിരുന്നു’, വിക്രം പറഞ്ഞു.

ലിങ്കേശൻ എന്ന ബോഡി ബിൽഡറെയാണ് ‘ഐ’യിൽ വിക്രം അവതരിപ്പിച്ചത്. ചിത്രത്തിലെ വിക്രത്തിന്റെ രൂപമാറ്റത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 200 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. എമി ജാക്സൺ, സുരേഷ് ഗോപി, സന്താനം എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Also Read:എനിക്ക് ഇതൊരു സിനിമ മാത്രമായിരുന്നില്ല : വിക്രം

കലാഭവൻ മണി പ്രധാന വേഷത്തിലെത്തിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുടെ തമിഴ് റീമേക്ക് ആണ് ‘കാസി’. വിനയൻ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്തത്. വിക്രം, കാവേരി, കാവ്യ മാധവൻ, മണിവണ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം വിക്രമിന് ലഭിച്ചിരുന്നു.

Top