മൂന്നാര്‍: നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് വച്ച് പടയപ്പയുടെ മുന്‍പില്‍പ്പെട്ട അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. പടയപ്പ രണ്ടു വാഹനങ്ങള്‍ക്കു ചെറിയ തോതില്‍ കേടുപാടുകള്‍ വരുത്തി. കോന്നിയിയില്‍നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍നിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുന്‍പില്‍പ്പെട്ടത്.
ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. പടയപ്പ നേരെ വന്നതോടെ ഇവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി. യുവാക്കള്‍ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുത്തു. യുവാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതോടെ പടയപ്പ സമീപത്തെ കാട്ടിലേക്ക് മടങ്ങി.
ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും ചെറിയ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.