ചപ്പങ്ങം എന്ന പതിമുഖം

ചപ്പങ്ങം എന്ന പതിമുഖം
ചപ്പങ്ങം എന്ന പതിമുഖം

വെളളം കുറഞ്ഞാല്‍ ശരീരത്തിന് വരുന്ന ദോഷങ്ങള്‍ പലതാണ്. നാം പൊതുവേ വെള്ളം തിളപ്പിച്ചാണ് കുടിയ്ക്കുക. വെളളത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഇത് പ്രധാനമാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പല തരം ചേരുവകളും മറ്റുമിട്ട് തിളപ്പിയ്ക്കുന്നത് പതിവാണ്. ആരോഗ്യത്തിനൊപ്പം രുചി കൂടി ലഭിയ്ക്കാനാണിത്. പൊതുവേ വെള്ളം തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ആയുര്‍വേദ ചേരുവകളുണ്ട്. ഇതിലൊന്നാണ് പതിമുഖം. ഇത് കുചന്ദനം, പതിമുഖം, ചപ്പങ്ങം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ഈ മരത്തിന്റെ കാതലാണ് ഉപയോഗിയ്ക്കുന്നത്. ചുവന്ന നിറത്തിലെ വെള്ളമാണ് ലഭിയ്ക്കുക. ഈ വെള്ളം വെറും വെള്ളം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ചൂടിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം. വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്. ഇത് ശരീരത്തെ തണുപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നുമാണ്. ഇതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തിന്റെ ചൂടു ശമിപ്പിയ്ക്കാനും ഇതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ പരിഹരിയ്ക്കാനും അത്യുത്തമമാണ്. പെട്ടെന്നു ദാഹം ശമിപ്പിയ്ക്കുന്ന ദാഹ ശമനി കൂടിയാണ്. മഴക്കാലത്ത് വെള്ളത്തില്‍ നിന്നും പടരുന്ന കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ ഇതിനു സാധിയ്ക്കുകയും ചെയ്യും.

ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിന് സെഡേറ്റീവ് ഗുണമുണ്ട്. കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. അതായത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. സ്‌ട്രെസ് ,ഡിപ്രഷന്‍പോലുള്ള അവസ്ഥകള്‍ മറി കടക്കാനും പതിമുഖമിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമമാണ് ഇത്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈ വെള്ളം.രക്തശുദ്ധി വരുത്തുന്ന ഒന്നാണ് പതിമുഖം. ഇതു വഴി ചര്‍മ രോഗങ്ങളായ എക്‌സീമ, സോറിയാസിസ് എന്നിവയ്ക്കു നല്ലൊരു പരിഹാരവും. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ളവ തടയാന്‍ ഏറെ നല്ലതാണ്. ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇതു വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് വേറൊരു വിധത്തില്‍ സഹായകമാകുന്നത്. രക്തപ്രവാഹം നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ മരുന്നാണിത്. ഹൃദയത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും തടയിടാന്‍ ഇതിനു സാധിയ്ക്കും. മൂത്രത്തില്‍ പഴുപ്പും അണുബാധയുമെല്ലാം അകറ്റാന്‍ അത്യുത്തമമാണ് പതിമുഖം വെള്ളം .മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം. പ്രമേഹ രോഗികള്‍ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം തടഞ്ഞ് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ശേഷിയുള്ള ഒന്നാണ്. ഇത് വയര്‍ തണുപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതു വഴി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാം. മലബന്ധം, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം.

Top