ഷാ​ർ​ജ​യി​ൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി

നേ​ര​ത്തേ രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രു​ന്നു ഈ ​മേ​ഖ​ല​ക​ളി​ൽ പാ​ർ​ക്കി​ങ് ഫീ​സ് ബാ​ധ​ക​മാ​യി​രു​ന്ന​ത്

ഷാ​ർ​ജ​യി​ൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി
ഷാ​ർ​ജ​യി​ൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ പേ ​പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 മണിവ​രെ നീ​ട്ടി. ന​വം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് ഷാ​ർ​ജ​യി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ്ങി​ന്‍റെ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വ​രു​ക. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സോ​ണു​ക​ളി​ലാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട സ​മ​യം അ​ർ​ധ​രാ​ത്രി വ​രെ നീ​ട്ടി​യ​ത്. തി​ര​ക്കേ​റി​യ ഈ ​മേ​ഖ​ല​ക​ളി​ൽ പാ​ർ​ക്കി​ങ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​നാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട സ​മ​യം 16 മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്.

Also Read: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ

നേ​ര​ത്തേ രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രു​ന്നു ഈ ​മേ​ഖ​ല​ക​ളി​ൽ പാ​ർ​ക്കി​ങ് ഫീ​സ് ബാ​ധ​ക​മാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​തി​ദി​ന പാ​ർ​ക്കി​ങ്​ ഫീ​സ്​ അല്ലാതെ എ​ല്ലാ​ ദി​വ​സ​വും പാ​ർ​ക്കി​ങ്​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങിനുള്ള ഓ​പ്​​ഷ​നു​ക​ളും ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ട്​ രീ​തി​യി​ലാ​ണ്​ സ​ബ്സ്ക്രി​പ്​​ഷ​ൻ പ്ലാ​ൻ. ഇതിൽ തന്നെ വ്യ​ക്തി​ക​ൾ​ക്കും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ഷ്ടാ​നു​സ​ര​ണം വി​വി​ധ പ്ലാ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. ഷാ​ർ​ജ​യി​ലെ എ​ല്ലാ​യി​ട​ത്തും പാ​ർ​ക്ക്​ ചെ​യ്യാ​വു​ന്ന​തും ര​ണ്ട്​ പ്ര​ത്യേ​ക ഏ​രി​യ​ക​ളി​ൽ മാ​ത്രം പാ​ർ​ക്കു ചെ​യ്യാ​വു​ന്ന​തു​മാണ് പ്ലാൻ. പ്ലാ​നു​ക​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ ഫീ​സിൽ മാറ്റമുണ്ടാകും. 10 ദി​വ​സം മു​ത​ൽ 12 മാ​സം വ​രെ​യു​ള്ള പ്ലാ​നു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​യി​ട​ത്തും പാ​ർ​ക്ക്​ ചെ​യ്യാ​വു​ന്ന ഓ​പ്​​ഷ​നി​ൽ​ പ​ത്ത്​ ദി​വ​സ​ത്തേ​ക്ക്​ 170 ദി​ർ​ഹ​മും 12 മാ​സ​ത്തേ​ക്ക്​ 2850 ദി​ർ​ഹ​മു​മാ​ണ്​ ഫീ​സ്.

Top