സമാധാനത്തിന്റെ സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളത്; ആഭ്യന്തര കലാപം തുടരുന്ന മണിപ്പുരിൽ സന്ദർശനം നടത്തി രാഹുൽ ​ഗാന്ധി

ഇംഫാൽ; മണിപ്പുർ ജനതയുടെ സഹോദരനായാണ് തന്റെ സന്ദർശനമെന്നും ‘സമാധാന’ത്തിന്റെ സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ആഭ്യന്തര കലാപം തുടരുന്ന മണിപ്പുരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘നിങ്ങളുടെ സഹോദരനായാണ് ഞാനിവിടെ എത്തിയിട്ടുള്ളതെന്നാണ് ഞാൻ മണിപ്പുരിനോട് പറയാൻ ആഗ്രഹിക്കുന്നത്. മണിപ്പുരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സാഹചര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും അത് നിരാശാജനകമാണെന്നും മണിപ്പുർ സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല.

പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ച് ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.മണിപ്പുർ കലാപം തുടങ്ങിയതിനുശേഷം മൂന്നാം തവണയാണ് രാഹുൽ സംസ്ഥാനത്തെത്തുന്നത്. ഗവർണർ അനുസൂയ യൂകിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാത്രി ഇംഫാലിൽ വച്ച് അദ്ദേഹം മണിപ്പുർ നേതാക്കളുമായും ചർച്ച നടത്തും.

Top