വാഷിങ്ടൺ: സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സുള്ള അണ്ണാൻ ആണ് ‘പീനട്ട്’. peanut_the_squirrel12 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികൻ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു. എന്നാൽ റാബിസ് വൈറസ് ബാധയുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം പീനട്ടിനെ ദയാവധത്തിന് ഇരയാക്കുകായിരുന്നു. പീനട്ടിനെയും ഫ്രെഡ് എന്ന റാക്കൂണിനെയുമാണ് ദയാവധത്തിന് വിധേയരാക്കിയത്. എന്നാല്‍, ഇരു മൃഗങ്ങളും റാബിസ് ബാധിതര്‍ അല്ലായിരുന്നു എന്ന് തെളിയിക്കുന്ന പരിശോധനാഫലം പുറത്തുവന്നു.
Also Read: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കൻ വിമാന കമ്പനി
ഉടമയായ മാര്‍ക്ക് ലോംഗോയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും താമസം. പേവിഷബാധ സംശയിച്ചാണ് ഇവരെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ പിടികൂടുകയും ദയാവധത്തിന് വിധേയരാക്കുകയും ചെയ്തത്.
മൃഗങ്ങൾക്ക് സുരക്ഷിതമല്ലാത്ത പാർപ്പിടം ഉണ്ടെന്ന പരാതിയെ തുടർന്ന് സംസ്ഥാന പരിസ്ഥിതി സംരക്ഷണ വകുപ്പ് (ഡിഇസി) പീനട്ടിന്റെ ഉടമയായ മാർക്ക് ലോംഗോയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും റെയ്ഡ് നടത്തവേ പീനട്ട് റെയ്ഡിന് വന്ന ഉദ്യോഗസ്ഥരിൽ ഒരാളുടെ കൈയ്യിൽ കടിക്കുകയുമായിരുന്നു. ഒക്ടോബര്‍ മുപ്പതിനായിരുന്നു അധികൃതര്‍ പീനട്ടിനെയും ഫ്രെഡിനെയും പിടിച്ചെടുത്തത്.
വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ പീനട്ടിന്റെ ദായവധത്തിൽ പ്രതികണവുമായി എത്തിയിരുന്നു. പീനട്ടിന്റെ അമ്മ വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് അവനെ ഏറ്റെടുത്ത് സംരക്ഷിച്ചത്. ഏഴുകൊല്ലത്തോളമായി അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു പീനട്ട്.