ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്താം ഈ പീനട്ട് ബട്ടർ

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്

ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്താം ഈ പീനട്ട് ബട്ടർ
ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്താം ഈ പീനട്ട് ബട്ടർ

പോഷകസമൃദ്ധമായൊരു വിഭവമാണ് പീനട്ട് ബട്ടര്‍. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

പ്രോട്ടീനാണ് ഇതില്‍ ഏറ്റവും പ്രധാനം. പ്രോട്ടീന്‍റെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നത് പീനട്ട് ബട്ടറിനെയാണ്. ആരോഗ്യകരമായ കൊഴുപ്പും കാര്യമായിത്തന്നെ ഇതിലടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് വിവിധ രീതികളില്‍ പ്രയോജനപ്രദമാണ്. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും. കുറഞ്ഞ ജിഐയുമാണ് ഇവയ്ക്കുള്ളത്.

Also Read: മുഖക്കുരു വരാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനാവശ്യമായ അനേകം വൈറ്റമിനുകൾ പീനട്ട് ബട്ടറിലുണ്ട്. കാഴ്‌ച ശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ എ യും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ സി യും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. ധമനികളിലടിഞ്ഞു കൂടുന്ന കൊഴുപ്പിനെയും ഫാറ്റി ആസിഡുകളെയും ലയിപ്പിക്കാൻ ആവശ്യമായ മൈക്രോന്യുട്രിയന്റ് ആയ വൈറ്റമിൻ ഇ യും പീനട്ട് ബട്ടറിൽ ഉണ്ട്.

ഫൈബര്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. പീനട്ട് ബട്ടറിലെ കൊഴുപ്പ് ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനാണ് ഇത് ഗുണകരമാകുന്നത്. കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണിത് ചെയ്യുന്നത്.

Also Read: ശരീരഭാരം ശ്വാസകോശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു; പുതിയ പഠനം

പീനട്ട് ബട്ടറിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. 100 ഗ്രാമിൽ ഏതാണ്ട് 170 മി.ഗ്രാം എന്നതോതിൽ. ഇത് ദിവസം ആവശ്യമുള്ളതിന്റെ 42 ശതമാനം വരും. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കുന്നു. നിലക്കടലയിലും പീനട്ട് ബട്ടറിലും ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഒരു കപ്പ് (125 g ) പീനട്ടിൽ 12 ഗ്രാമും ഒരു കപ്പ് പീനട്ട് ബട്ടറിൽ 20 ഗ്രാമും ഭക്ഷ്യനാരുകൾ ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യനാരുകൾ. ഇവയുടെ അഭാവം, മലബന്ധം, പ്രമേഹം, കൊളസ്‌ട്രോൾ, വിവിധ ഹൃദ്രോഗങ്ങളിലേക്കു നയിക്കും. അതുകൊണ്ടുതന്നെ ഭക്ഷ്യനാരുകൾ അടങ്ങിയ പീനട്ട് ബട്ടർ ഈ ആരോഗ്യ പ്രശ്നങ്ങളെയെല്ലാം തടയും.

Also Read: തടി കുറയ്ക്കാൻ ചെമ്പരത്തി ചായയോ..?

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പീനട്ട് ബട്ടര്‍. പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റ് എന്നിവയുടെ കോമ്പിനേഷൻ എളുപ്പത്തില്‍ നമ്മുടെ വിശപ്പിനെ ശമിപ്പിക്കും, ഇത് നാം അമിതമായി കഴിക്കുന്നതിനെ തടയുന്നു. ഒപ്പം ദഹനത്തിനും ഇത് ഉത്തമം ആണെന്ന് പറഞ്ഞുവല്ലോ. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് പീനട്ട് ബട്ടര്‍ വണ്ണം കുറയ്ക്കുന്നതിനും സഹായകമാകുന്നത്. 100 ഗ്രാം പീനട്ട് ബട്ടറിൽ 70 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ആയും ഫ്ലൂയിഡ് ബാലൻസിങ്ങിനും ഇത് സഹായിക്കും.

Top