വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി
വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ദില്ലി: പീരുമേട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള  വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ആണ് ഹർജി ഫയൽ നൽകിയത്.

ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ ഇല്ല, ഇൻകം ടാക്സ് റിട്ടേണിലെ വിവരങ്ങൾ പൂർണമല്ല, ബാങ്ക്  അക്കൗണ്ട് വിശദാംശങ്ങളിൽ വ്യക്തതയില്ല, ബാധ്യതയും വരുമാനവും കൃത്യമായി പറഞ്ഞിട്ടില്ല തുടങ്ങിയ ആരോപണങ്ങളും ഹർജിയിൽ  പറയുന്നു.

വാഴൂർ സോമൻ്റെ നാമനിർദ്ദേശ പത്രികയിൽ അപാകതയുണ്ടങ്കിലും അത് അംഗീകരിച്ചത് ആ സമയത്ത് ഭരിക്കുന്ന സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും വികലമായ ഒരു നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനാൽ മറ്റുള്ളവരുടെയും സമാനമായ പത്രികകൾ സ്വീകരിക്കേണ്ടി വന്നെന്നും ഹർജിയിൽ ആരോപിക്കുന്നു.

സുപ്രീംകോടതി അഭിഭാഷകൻ അൽജോ കെ ജോസഫാണ് ഹർജി സമർപ്പിച്ചത്. നാമനിർദേശ പത്രികയ്ക്ക് ഒപ്പം വാഴൂർ സോമൻ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പല വിവരങ്ങളും മറച്ചു വെച്ചു, ചില ഭാഗങ്ങൾ മനപൂ‍ർവം ഒഴിവാക്കി എന്നാണ് സിറിയക് തോമസിന്റെ ആരോപണം.

Top