പീരുമേട് കനത്ത മഴ; മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും

പീരുമേട് കനത്ത മഴ; മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും
പീരുമേട് കനത്ത മഴ; മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും

തൊടുപുഴ: ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ ജില്ലാ ഭരണകൂടം മാറ്റി പാര്‍പ്പിക്കും. 10 കുടുംബങ്ങളെ മാറ്റാനായി ക്യാമ്പ് തുറന്നു. പീരുമേട് ഭാഗത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് പീരുമേട് ഭാഗത്ത് മഴ ശക്തമായത്. 18 മില്ലിമീറ്റര്‍ മഴയാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്.

രണ്ട് ദിവസത്തേക്ക് മാത്രമായാണ് താല്‍ക്കാലിക ക്യാമ്പ് തുറന്നത്. തിങ്കളാഴ്ചയോടെ മേഖലയില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 35 പേരാണ് ക്യാമ്പുകളിലേക്ക് മാറാന്‍ തയാറെടുക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ മാറ്റാനുള്ള തയാറെടുപ്പുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top