ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയാണ് അരുണാചലില്‍ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ കെ.ടി.പര്‍നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി.നഡ്ഡ, കിരണ്‍ റിജിജു, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശര്‍മ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ചൊവ്‌ന മേന്‍ ഉപമുഖ്യമന്ത്രിയാകും. പേമ ഖണ്ഡുവും ചൊവ്‌നയുമടക്കം 12 പേരാണ് മന്ത്രിസഭയിലുള്ളത്. 60ല്‍ 46 സീറ്റിലും വിജയിച്ചാണ് പേമയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്.