ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടത്, മുദ്രവാക്യമല്ല പ്രവൃത്തിയാണ് ജനത്തിന് ആവശ്യം: നരേന്ദ്ര മോദി

ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടത്, മുദ്രവാക്യമല്ല പ്രവൃത്തിയാണ് ജനത്തിന് ആവശ്യം: നരേന്ദ്ര മോദി

ഡല്‍ഹി: മൂന്നാം തവണ മൂന്നിരട്ടി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും മൂന്നിരട്ടി കൂടുതല്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയ്ക്ക് ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടത്, മുദ്രവാക്യമല്ല പ്രവൃത്തിയാണ് ജനത്തിന് ആവശ്യം. പാര്‍ലമെന്റില്‍ പ്രതിപക്ഷം മാന്യത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ മോദി പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് നാളെ 50 വര്‍ഷം തികയുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ലക്ഷ്യത്തോടെ മുന്നോട്ടു പോകാനാവട്ടെയെന്ന് എല്ലാവരെയും ആശംസിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ സ്വന്തം പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രദിനമാണിത്. 60 വര്‍ഷത്തിനു ശേഷമാണ് തുടര്‍ച്ചയായി ഒരു സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടപോവുകയാണ് ലക്ഷ്യം. ഭരണഘടന മൂല്യങ്ങള്‍ പിന്തുടരും. എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top